ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ തിരിച്ച് ആക്രമിച്ച് പെണ്‍കുട്ടി രക്ഷപ്പെട്ടു. പ്രതിയുടെ ചുണ്ടുകള്‍ കടിച്ചെടുത്താണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.
പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ താനാ ഇഞ്ചോളി സ്വദേശിയായ മോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൗരാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
വയലില്‍ ഒറ്റക്ക് ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ നോക്കി പ്രതി അസഭ്യം പറയുകയും ബലമായി കടന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, പ്രതി ചുംബിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി പ്രതിയുടെ ചുണ്ടുകള്‍ പറിച്ചെടുത്തു. ചുണ്ട് മുറിഞ്ഞതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന യുവാവ് പെണ്‍കുട്ടിയുടെ മേലുള്ള പിടിവിട്ടു. പിന്നാലെ പെണ്‍കുട്ടിയും നിലവിളിച്ചതോടെ നാട്ടുകാരെത്തി യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
