Type Here to Get Search Results !

'നീ ആരടാ'; കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നെഞ്ചത്ത് പിടിച്ച്‌ തള്ളി രമ്യ ഹരിദാസ് എംഎല്‍എ (വീഡിയോ) ; പോലീസ് കേസ്




കോണ്‍ഗ്രസ് പ്രവർത്തകന്റെ വീട്ടില്‍ കയറി കോണ്‍ഗ്രസ് എംഎല്‍എ രമ്യ ഹരിദാസിന്റെയും സംഘത്തിന്റെയും അതിക്രമം.

എംഎല്‍എയും കൂട്ടാളികളും ചേർന്ന് കോണ്‍ഗ്രസ് പ്രവർത്തകരെ ശാരീരികമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവം

ചിറയൻകീഴില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ കയറിയാണ് സ്ഥലം എംഎല്‍എ കൂടിയായ രമ്യ ഹരിദാസിന്റെ അതിക്രമം. എംഎല്‍എയുടെ സന്തത സഹചാരിയായ കോഴിക്കോട് സ്വദേശി പാളയം പ്രദീപ് ചിറയൻകീഴ് മണ്ഡലത്തില്‍ അനാവശ്യമായി ഇടപെടുന്നത് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതു സംബന്ധിച്ച തർക്കമാണ് പിന്നീട് കൈയാങ്കളിയിലേക്ക് എത്തിയത്.

കോണ്‍ഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ്.സജാദിന്റെ പുളിമൂടിലുള്ള വീട്ടിലെത്തിയാണ് രമ്യ ഹരിദാസും പാളയം പ്രദീപും അടങ്ങുന്ന സംഘം പ്രദേശത്തെ നേതാക്കളെ ആക്രമിച്ചത്. പാളയം പ്രദീപ് ആരാണെന്ന് എംഎല്‍എയോട് ചോദിച്ചയുടനെ 'നീ ആരെടാ' എന്ന് ആക്രോശിച്ച്‌ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തിന്റെ നെഞ്ചത്ത് പിടിച്ച്‌ തള്ളുകയും മുഖത്തടിക്കുകയായിരുന്നു. എംഎല്‍എയും പാളയം പ്രദീപും തന്റെ മകളെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയെന്ന് സജാദ് പറഞ്ഞു. സജാദിന്റെ മകളെക്കൊണ്ട് നേരത്തെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് നിർബന്ധിച്ച്‌ ഉറക്കെ വായിപ്പിക്കുകയും ചെയ്തു. കുട്ടി ഭയന്ന് കരഞ്ഞതോടെയാണ് സജിത്ത് മുട്ടപ്പലം ഉള്‍പ്പെടെയുള്ളവർ ഇടപെട്ടത്. ഇതിനിടെയാണ് സജിത്തിന് മർദനമേറ്റത്. വീട്ടുപകരണങ്ങളും അക്രമികള്‍ തല്ലിത്തകർത്തു.


എംഎല്‍എയുടെ സന്തസഹചാരി

പാളയം പ്രദീപ് എംഎല്‍എയ്‌ക്കൊപ്പം എപ്പോഴും ഉള്ള വ്യക്തിയാണ്. ഇയാള്‍ ചിറയൻകീഴ് മണ്ഡലത്തില്‍ പ്രാദേശിക നേതാക്കളെ അടക്കം വെട്ടി വലിയ ഇടപെടല്‍ നടത്തുന്നതായി ആക്ഷേപമുണ്ട്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഉള്‍പ്പെടെ ഇയാള്‍ ഇടപെടുന്നതായാണ് ആരോപണം. ഇതിനെ കോണ്‍ഗ്രസ് പ്രവർത്തകർ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ചോദ്യം ചെയ്തിരുന്നു. വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഇതു സംബന്ധിച്ച്‌ പോസ്റ്റ് ചെയ്തത് എംഎല്‍എയെയും സംഘത്തെയും പ്രകോപിപ്പിക്കുകയായിരുന്നു. തുടർന്ന് രാത്രി ഒൻപതിന് എംഎല്‍എയും സംഘവും വീട്ടിലെത്തി അതിക്രമം നടത്തി.

കേസെടുത്തു

കോണ്‍ഗ്രസ് നേതാക്കളുടെ തമ്മില്‍ത്തല്ലില്‍ കേസെടുത്തിട്ടുണ്ട്. രമ്യ ഹരിദാസിന്റെ പരാതിയില്‍ ഏഴ് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എസ്‌സി/എസ്ടി വകുപ്പുകള്‍ ഇവർക്കെതിരെ ചുമത്തി.