Type Here to Get Search Results !

കുഴല്‍ കിണറില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി വീണ് അപകടം; ഇരുപത്തിനാലുകാരന് ദാരുണാന്ത്യം


പാലക്കാട്: കുഴല്‍ കിണര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു. ചിറക്കല്‍പ്പടി കുഴിയില്‍പ്പീടിക അമാനുല്ല- നബീസു ദമ്ബതികളുടെ മകന്‍ മൊയ്തീന്‍ (24) ആണ് മരിച്ചത്.
അപകടത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇയാളെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്ന തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകന്‍ ശ്രീജിത്തിനെ ആണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു അപകടം. കോടതിപടി ഹാര്‍മണി അപ്പാര്‍ട്ടമെന്റിലെ കുഴല്‍ കിണറാണ് തകരാറിലായത്. ഇതു നന്നാക്കുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി ഇരുവരുടേയും തലയില്‍ വീഴുകയായിരുന്നു.