Type Here to Get Search Results !

സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു; സത്യപ്രതിജ്ഞ ശനിയാഴ്ച


സിദ്ധരാമയ്യ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. ഡി.കെ ശിവകുമാര്‍ സംസ്ഥാനത്തെ ഏക ഉപമുഖ്യമന്ത്രിയായിരിക്കും.
ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ പി.സി.സി പ്രസിഡന്‍റായി ശിവകുമാര്‍ തുടരും.

ഇന്ന് വൈകീട്ട് ബംഗളുരുവില്‍ നിയമസഭ കക്ഷി യോഗം ഔപചാരികമായി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും.ശനിയാഴ്ച ഉച്ചക്ക് 12.30നായിരിക്കും സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.സമാന ചിന്താഗതിക്കാരായ പാര്‍ട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കര്‍ണാടക ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ്സിങ് സുര്‍ജേവാല എന്നിവര്‍ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏകാധിപത്യ രീതിയിലല്ല, സമവായത്തിലൂടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കുകയായിരുന്നു ഇതുവരെയെന്ന് ഇരുവരും പറഞ്ഞു.