മറ്റുള്ളവർ കണ്ടാൽ നമുക്കെന്ത്, കൊട്ടാരക്കര ഗണപതി ക്ഷേത്രം ബസ് ഷെൽട്ടറിൽ നിന്നും കമിതാക്കൾ വികാര പ്രകടനം മറ്റുള്ളവർക്ക് മുന്നിൽ വയ്ച്ച് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ. കോളേജ് സ്റ്റുഡൻസായ കമിതാക്കൾ ബസ് ഷെൽട്ടറിൽ ഇരുന്ന് സ്നേഹ പ്രകടനം നടത്തുമ്പോൾ സമീപത്ത് സ്കൂൾ കുട്ടികളും നേഴ്സറി കുട്ടികളും ഒക്കെ അവരുടെ ബസും കാത്ത് നില്ക്കുന്നു. ഇത് ഇവിടുത്തേ സ്ഥിരം പരിപാടി എന്ന് നാട്ടുകാർ പറയുന്നു.ഇതോടൊപ്പം ഉള്ള വീഡിയോ കമിതാക്കളുടെ മുഖം ബ്ളറർ ചെയ്തു എങ്കിലും പൂർണ്ണമായ വീഡിയോകൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്
ഒടുവിൽ കമിതാക്കൾ പറഞ്ഞിട്ടും അനുസരിക്കാതെ വന്നപ്പോൾ വീഡിയോ എടുത്ത് സമൂഹ മാധ്യമത്തിൽ ഇട്ടിരിക്കുകയാണ്. സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങൾ ഇത്തരത്ത് ബസ് സ്റ്റാറ്റിലും ഷെൽട്ടറിലും ഇരുന്ന് ചെയ്യുന്നവർക്കെതിരേ നടപടി വേണം എന്നും പോലീസിനോട് നാട്ടുകാരും ബസ് കാത്ത് നില്പ്പുകാരും വീഡിയോ പങ്കിട്ട് കമന്റ് ചെയ്തിട്ടുണ്ട്.
വീഡിയോയിൽ നടന്ന സംഭവം കഴിഞ്ഞ ബുധനാഴ്ച്ച ഉണ്ടായതാണ്. ആൺ കുട്ടിയും പെൺകുട്ടിയും കെട്ടി പിടിച്ചും ആലിംഗനം ചെയ്തും ഉമ്മ ഉമ്മ വയ്ച്ചും ബസ് ഷെൽട്ടർ സെന്ററിൽ ചെയ്യുമ്പൊൾ സ്കൂൾ സമയത്ത് കൊച്ചു കുട്ടികൾ ഉള്ള മാതാപിതാക്കൾക്കാണ് ഏറെ ആശങ്കയും. വീഡിയോയിൽ ഇരിക്കുന്ന പെൺകുട്ടിയും ആൺ കുട്ടിയും ബാഗും പുസ്തകവും ആയി കോളേജിലേക്ക് പോകാൻ വന്നവർ ആണ്. ഇത്തരത്തിൽ അര മണിക്കൂറോളം ഇവരുടെ വികാര പ്രകടനം പൊതു ജന മദ്ധ്യത്തിൽ
നടത്തുകയായിരുന്നു.സമീപത്താണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. അവിടേക്ക് പോകുന്ന സ്ത്രീകളും കുട്ടികളും ഉപയോഗിക്കുന്നതും ഇതേ ബസ് ഷെൽട്ടർ തന്നെയാണ്. താലൂക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നതും ഇതിനു സമീപത്താണ്.അവിടേക്ക് വരുന്നവരുടെ തിരക്കും ഈ ബസ് ഷെൽട്ടറിൽ രാവിലെയും വൈകിട്ടുമായി ഉണ്ട്.
കമിതാക്കളോട് പരസ്യമായി പറയാനും അവരെ ശല്യപ്പെടുത്താനും കണ്ട് നില്ക്കുന്ന മുതിർന്നവർക്കും ഭയമാണ്. സദാചാര പോലീസ് എന്ന് പറഞ്ഞ് കേസ് വേറെയും വരും. കൂടാതെ ചിലപ്പോൾ തല്ലും കിട്ടും. പ്രായപൂർത്തിയായവർക്ക് പ്രണയിക്കാനും ഒന്നിച്ച് പോകാനും താമസിക്കാനും ഒക്കെ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും പൊതു സ്ഥലത്തും ബസ് ഷെൽട്ടറുകളിലും ഇത്തരം വികാര പ്രകടനം പോലീസ് നിയന്ത്രിക്കണം എന്നു തന്നെയാണ് നാട്ടുകാരുടെ ആവശ്യം.
