Type Here to Get Search Results !

കന്മനം പോത്തന്നൂർ സ്വദേശിയായ പ്രവാസി താമസ സ്ഥലത്ത്കുഴഞ്ഞ് വീണ് മരിച്ചു




റാസൽഖൈമ: മലപ്പുറം സ്വദേശിയായ പ്രവാസി യുഎഇയിൽ മരിച്ചു. മലപ്പുറം കന്മനം പോത്തന്നൂർ സ്വദേശിയായ കല്ലുമാട്ടക്കൽ അമീർ അലി (48) ആണ് റാസൽഖൈമയിൽ മരിച്ചത്. കഴിഞ്ഞ ആറ് വർഷമായി റാക് കേരള ഹൈപ്പർ മാർക്കറ്റിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.