Type Here to Get Search Results !

മലപ്പുറത്ത് ദേശീയപാതയില്‍ വാഹനപകടം; കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു



ദേശീയപാത ആറുവരിപ്പാതയില് വാഹനാപകടത്തില് രണ്ട് യുവാക്കള് മരിച്ചു. ഇടിമുഴിക്കലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മലപ്പുറം കൂമണ്ണ സ്വദേശികളായ ജംഷീര്, ഹാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തില് മൂന്ന് പേര്ക്ക് പരുക്കേറ്റു. ഇതില് രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അതേസമയം തൃശൂരില് വീണ്ടും വാഹനപകടം ഉണ്ടായി. കയ്പമംഗലത്ത് ഇന്നലെയുണ്ടായ വാഹനപകടത്തില് എട്ടു യുവാക്കള് മരിച്ചതിന്റെ ആഘാതം വിട്ടുമാറുന്നതിന് മുന്പാണ് തൃശൂരില് വീണ്ടും വാഹനപകടം നടന്നത്. റോഡരികില് നിര്ത്തിയിട്ട ബൈക്കില് നിയന്ത്രണം വിട്ട കാറിടിച്ചുണ്ടായ അപകടത്തില് മൂന്ന് വയസ്സുള്ള കുട്ടിയടക്കം മൂന്ന് പേരുടെ ജീവന് നഷ്ടമായി. ശനിയാഴ്ച അര്ധരാത്രിയിലുണ്ടായ അപകടത്തില് ബൈക്കിലുണ്ടായിരുന്ന ചാവക്കാട് എടക്കഴിയൂര് പഞ്ചവടി താഴത്ത് വീട്ടില് മുനീര്(35), ഭാര്യ സഫ്ന (25), മകന് യമില് ഐബക്ക്(3) എന്നിവരാണ് മരിച്ചത്.