Type Here to Get Search Results !

വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് രാഹുല്‍ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ചു


രാഹുല്‍ ഗാന്ധി എംപി മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ചു.
ഇവിടെ സ്ഥല സൗകര്യം ഇല്ലെന്ന് പറഞ്ഞ് മെഡിക്കല്‍ ഓഫീസറാണ് ഈ ഉപകരണങ്ങള്‍ തിരികെ അയച്ചത്.എന്നാല്‍ ഇക്കാര്യമറിഞ്ഞ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അയച്ച സാധനങ്ങള്‍ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.എച്ച്‌ എം സി ചെയര്‍മാന്‍ കൂടിയായ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്.


എച്ച്‌ എം സിയിലെ മൂന്ന് അംഗങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്തും. പിന്നീട് ഭരണസമിതിയില്‍ റിപ്പോര്‍ട്ട് അയയ്ക്കും.

സ്ഥല പരിമിതിയുണ്ടെന്ന് പറഞ്ഞ് ഉപകരണങ്ങള്‍ തിരിച്ചയച്ചത് തെറ്റാണെന്നാണ് എച്ച്‌ എം സി യോഗത്തില്‍ എടുത്ത പുതിയ തീരുമാനം. ഒരു ലോറിയില്‍ കൊണ്ടുവന്ന സാധനങ്ങള്‍ ആണ് നിലവില്‍ തിരിച്ചയച്ചത്. ഇത് ആശുപത്രിയിലേക്ക് തിരിച്ചു എത്തിയ്ക്കാന്‍ തീരുമാനമായി.