Type Here to Get Search Results !

കോഴിക്കോട് വീട്ടില്‍ അതിക്രമിച്ച്‌ കയറി വാഹനങ്ങള്‍ക്ക് തീവെച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍


കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി വാഹനങ്ങള്‍ക്ക് തീയിട്ട സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.
ചെറുവണ്ണൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി യു. സജിത്ത് ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി സുല്‍ത്താന്‍ നൂറുമായി സജിത്ത് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വാഹനങ്ങള്‍ കത്തിച്ച ചെറുവണ്ണൂര്‍ സുല്‍ത്താന്‍ നൂര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 

കോഴിക്കോട് ചെറുവണ്ണൂര്‍ ആശാരിക്കണ്ടി പറമ്ബ് വള്ളിക്കാട് ആനന്ദ് കുമാറിന്‍്റെ വീട്ടിലേക്ക് രാത്രിയില്‍ അതിക്രമിച്ച്‌ കയറി വീട്ടില്‍ നിര്‍ത്തിയിട്ട കാറും സ്കൂട്ടറും പെട്രോളൊഴിച്ച്‌ തീവെച്ച കേസിലെ മുഖ്യപ്രതി ചെറുവണ്ണൂര്‍ കൊളത്തറ പാറക്കണ്ടി നൂര്‍ മഹല്‍ സുല്‍ത്താന്‍ നൂര്‍, (22വയസ്സ്) കത്തിക്കാനായി നിര്‍ദ്ദേശം കൊടുത്ത ചെറുവണ്ണൂര്‍ കണ്ണാട്ടികുളം ഊട്ടുകളത്തില്‍ സജിത്ത് (34വയസ്സ്) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 11-ാം തിയതി രാത്രി 12 മണിക്കാണ് ആക്രമണം ഉണ്ടായത്. മൂന്ന് കുപ്പികളില്‍ പെട്രോളുമായി വീട്ടുവളപ്പില്‍ എത്തിയ ആള്‍ കാറിലും ബൈക്കിലും പെട്രോളൊഴിച്ച്‌ തീകൊളുത്തിയ ശേഷം ഓടി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണഅട്. സംഭവ സമയത്ത് വീട്ടില്‍ പ്രായമായ അമ്മ ഉള്‍പ്പെടെ മൂന്ന് ആളുകളായിരുന്നു ഉണ്ടായിരുന്നത്. തീ വീട്ടിലേക്ക് പടരുന്നത് നാട്ടുക്കാര്‍ കണ്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.


തുടര്‍ന്ന് സംഭവത്തിന്‍്റെ ഗൗരവം മനസിലാക്കി ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി രാജ്പാല്‍ മീണ ഐ പി എസിന്‍്റെ നിര്‍ദ്ദേശത്തിന്‍്റെ അടിസ്ഥാനത്തില്‍ നല്ലളം പൊലീസും സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും സമീപ പ്രദേശങ്ങളിലെയും പെട്രോള്‍ പമ്ബുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതിയെ കുറിച്ച്‌ സൂചന ലഭിക്കുകയുമായിരുന്നു. സുല്‍ത്താനെൊപോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സജിത്ത് തന്‍്റെ സ്വാധീനം ഉപയോഗിച്ച്‌ വയനാട്ടിലേക്ക് ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുല്‍ത്താനെ സാഹസികമായി പിടികൂടുകയുമായിരുന്നു.

നല്ലളം പോലീസിന്‍്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സുല്‍ത്താന് അടിപിടി കേസുകളും ലഹരിമരുന്ന് കേസുകളും നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ സജിത്തിന്‍്റെ നിര്‍ദ്ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. പിന്നീട് സജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദിച്ചതില്‍ സുഹൃത്തിനെ സ്വത്ത് തര്‍ക്കത്തിന്‍്റെ പേരില്‍ മര്‍ദ്ധിച്ചതിന്‍്റെ പ്രതികാരമായിട്ടാണ് കുറ്റകൃത്യത്തിനായി സുല്‍ത്താനെ ഏല്‍പ്പിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച്‌ വരികയാണെന്ന് ഫറോക്ക് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ എം സിദ്ധിഖ് പറഞ്ഞു.


സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സിവില്‍ പൊലീസ് ഓഫീസര്‍ എ.കെ അര്‍ജ്ജുന്‍ നല്ലളം പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ എം കെ രഞ്ജിത്ത്, എം രവി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി. തഹ്സിം, രഞ്ജിത്ത്, ഡ്രൈവര്‍ സിപിഒ അരുണ്‍ ഘോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags