വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ എന്നിവക്ക് ഭീമമായ ഫീസ് വര്‍ദ്ധിപ്പിച്ച ഇടത് സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊൻമുണ്ടം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പൊൻമുണ്ടം ഗ്രാമപഞ്ചായത്ത് ഓഫിസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ ഉബൈസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് എ സി യാഫിഖ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ. സെക്രട്ടറി പി കെ മൊയ്ദീൻ കുട്ടി, മണ്ഡലം യൂത്ത് ലീഗ് ട്രഷറർ ടി നിയാസ്, സി കെ മൻസൂർ, ഫൈസൽ മുപ്പൻ, പി കെ അബ്ദുഹാജി, പി കുഞ്ഞാവ, കെ പി സൈനുദ്ധീൻ, ശിഹാബ് ചെറുകര,നൗഷാദ് പറമ്പിൻ മുകളിൽ, റിംഷാദ് അത്താണിക്കൽ, തേറമ്പത്ത് മുസ്തഫ ഹാജി, എൻ മഹമ്മൂദ്, കോയാലി, കെ കെ മുഹമ്മദലി, പി സൈനുദ്ധീൻ എം ജാബിർ എന്നിവർ പ്രസംഗിച്ചു.
