Type Here to Get Search Results !

ചപ്പാത്തി കമ്ബനിയില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

താനൂര്‍: താനാളൂരിലെ ചപ്പാത്തി കമ്ബനിയില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.പനങ്ങാട്ടൂര്‍ അട്ടത്തോട് സ്വദേശി വമ്ബിശ്ശേരി അഫ്സലിനാണ് (30) കുത്തേറ്റത്. 

ഇയാളെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. പ്രതി അസം സ്വദേശി നൂര്‍ ഹുസൈനെ (27) താനൂര്‍ പൊലീസ് പിടികൂടി.