കോട്ടയ്ക്കല്‍-പറപ്പൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കോട്ടയ്ക്കല്‍ മുതല്‍ പാലാണി വരെ ഏപ്രില്‍ 29 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു.
വാഹനങ്ങള്‍ എടരിക്കോട്-പറപ്പൂര്‍-വേങ്ങര, കുഴിപ്പുറം-ആട്ടീരി-കോട്ടയ്ക്കല്‍-ഒതുക്കുങ്ങല്‍-വേങ്ങര എന്നീ റോഡുകള്‍ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.പൂക്കാട്ടീരി-എടയൂര്‍ റോഡില്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ച റോഡ് റീടാറിങ് നടക്കുന്നതിനാല്‍ ഏപ്രില്‍ 29 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കൊളമംഗലം-കരേക്കാട്, ചെങ്കണ്ടംപടി, ചീനിചോട്, പാലക്കുന്ന് റോഡുകള്‍ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.തിരൂര്‍-മലപ്പുറം റോഡില്‍ ഓവുങ്ങല്‍ മുതല്‍ കുറ്റിപ്പാല വരെ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 30 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പയ്യനങ്ങാടി-താനാളൂര്‍, താനാളൂര്‍-പുത്തനത്താണി റോഡുകള്‍ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
