പുത്തനത്താണി കേന്ദ്രീകരിച്ച് മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍. എ.ആര്‍ നഗര്‍ പുകയൂര്‍ സ്വദേശി പാറമ്മല്‍ ഷാജിയെ (38) ആണ് കല്‍പകഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ കെ. നൗഫല്‍ അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ തിരൂര്‍ സ്വദേശി വെട്ടാത്ത് ഹരീഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതി ഷാജി അറസ്റ്റിലായത്. മൊബൈല്‍ ഫോണില്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ചൂതാട്ടം നടത്തിയിരുന്നത്. ഇതിലൂടെ പ്രധാന പണമിടപാട് നടത്തിയിരുന്ന ആളാണ് അറസ്റ്റിലായ ഷാജി.
അന്വേഷണ സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി. സുജിത്ത്, സി.പി.ഒമാരായ കെ. വിനീഷ്, ജിജോ ജോസഫ്, വിനീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
