Type Here to Get Search Results !

പുത്തനത്താണി- വൈലത്തൂർ റോഡിൽ ഗതാഗത നിയന്ത്രണം



കൽപകഞ്ചേരി: റോഡ് നവീകരണ പ്രവർത്തി നടക്കുന്നതിനാൽ
പുത്തനത്താണി- വൈലത്തൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. താഴ്ന്ന സ്ഥലങ്ങളിൽ റോഡ് ഉയർത്തിയും വീതി കൂട്ടിയുമുള്ള പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. വളാഞ്ചേരിയിൽ നിന്ന് തിരൂരിലേക്ക് പോകുന്ന വാഹനങ്ങൾ കുട്ടികളത്താണി വഴിയും കടുങ്ങാത്തുകുണ്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ മാമ്പ്ര പാറക്കൽ വഴിയും തിരിഞ്ഞ് പോകണമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു