Type Here to Get Search Results !

ചോരക്കൊതി മാറാതെ തെരുവുനായകള്‍! മലപ്പുറം കുണ്ടൂരില്‍ കുട്ടികള്‍ക്ക് നേരെ തെരുവ് നായക്കൂട്ടങ്ങള്‍ പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുണ്ടൂരില്‍ കുട്ടികള്‍ക്ക് നേരെ തെരുവ് നായക്കൂട്ടങ്ങള്‍ പാഞ്ഞടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാല് നായ്ക്കളാണ് കുട്ടികളെ അക്രമിക്കാനായി പാഞ്ഞെടുത്ത്
ഒരു കുട്ടി ഒരു വീട്ടിലേക്ക് ഓടിക്കയറി. തലനാരിഴയ്ക്കാണ് നായയില്‍ നിന്ന് കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. കുണ്ടൂര്‍ സ്വദേശിയായ കമറുദ്ദീന്റെ രണ്ട് മക്കള്‍ പെരുന്നാള്‍ നിസ്‌കാരത്തിനായി പോവുന്നതിനിടെയാണ് തെരുവുനായ ആക്രമിക്കാൻ വന്നത്. രണ്ട് കുട്ടികളും രണ്ടായി പിരിഞ്ഞ് ഓടുകയായിരുന്നു. ഒരു കുട്ടി സമീപത്തെ വീട്ടിലേക്കാണ് ഓടിക്കയറിയത്. പിന്നാലെ ഈ വീട്ടുകാര്‍ തെരുവുനായ കൂട്ടത്തെ തുരത്തി ഓടിക്കുകയായിരുന്നു.

The post ചോരക്കൊതി മാറാതെ തെരുവുനായകള്‍! മലപ്പുറം കുണ്ടൂരില്‍ കുട്ടികള്‍ക്ക് നേരെ തെരുവ് നായക്കൂട്ടങ്ങള്‍ പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്