കനത്ത മഴയിലും പ്രാര്‍ഥനയെ മുറുകെപ്പിടിച്ച് പള്ളികളിലും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിലുമായി ബലിപെരുന്നാള്‍ നമസ്കാരത്തില്‍ നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു.
പെരിന്തല്‍മണ്ണ ടൗണ്‍ ജുമാമസ്ജിദില്‍ ഖത്തീബ് മുഹമ്മദലി ഫൈസി അന്പലക്കടവ് നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണ ബൈപ്പാസ് റോഡ് മസ്ജിദുല്‍ മാജിദൈൻ ജുമാ മസ്ജിദില്‍ കെ.എം. റിയാസ് ഫൈസി പാതായ്ക്കര നേതൃത്വം നല്‍കി.
പെരിന്തല്‍മണ്ണ മസ്ജിദുല്‍ ഹുദ ആൻഡ് ഹിലാല്‍ മസ്ജിദ് കമ്മിറ്റി വാവാസ് മാളില്‍ നടത്തിയ ഈദ് ഗാഹില്‍ ഡോ. നഹാസ് മാള പെരുന്നാള്‍ ഖുതുബയ്ക്ക് നേതൃത്വം നല്‍കി.
പെരിന്തല്‍മണ്ണ ടൗണ്‍ സലഫി മസ്ജിദില്‍ പെരുന്നാള്‍ നമസ്കാരത്തിന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷൻ സംസ്ഥാന സെക്രട്ടറി പ്രഫ. ഹാരിസ് ബിൻ സലീം നേതൃത്വം നല്‍കി. സ്നേഹവും സഹവര്‍ത്തിത്തവും പങ്കുവെക്കലും സാമൂഹിക ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തില്‍ താഴേക്കോട് ഷാലിമാര്‍ ഗ്രൗണ്ടില്‍ നൂറുദ്ദീൻ സ്വലാഹി, പുലാമന്തോള്‍ കൈരളി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സയ്യിദ് സഹ്ഫര്‍ സ്വാദിഖ് മദീനി, കുരുവന്പലം എഎംഎല്‍പി സ്കൂള്‍ ഗ്രൗണ്ടില്‍ ശാക്കിര്‍ സ്വലാഹി, മുതുകുര്‍ശി ടര്‍ഫില്‍ അല്‍ത്താഫ് അല്‍ ഹികമി, കുന്നപ്പള്ളി സലഫി മസ്ജിദിന് മസീപം ഹാരിഫ് മൗലവി, അങ്ങാടിപ്പുറം സലഫി മസ്ജിദില്‍ മൂസ സ്വലാഹി, ആനമങ്ങാട് എഎല്‍പി സ്കൂള്‍ ഗ്രൗണ്ടില്‍ ഷൗക്കത്തലി മൗലവി, എരവിമംഗലം സലഫി മസ്ജിദില്‍ മഹ്ബൂബ് മദനി, കൊളത്തൂര്‍ നാഷണല്‍ ഹൈസ്കൂളിന് സമീപം അബ്ദുള്‍ ഗഫൂര്‍ താഴേക്കോട്, വലന്പൂര്‍ അല്‍ഹിക്മ നദ്രസയില്‍ അബ്ദുറസാക് സലഫി, പുഴക്കാട്ടിരി അല്‍ഹിക്മ സെന്‍ററില്‍ സഹല്‍ അല്‍ഹികമി തുടങ്ങിയവര്‍ പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി.
പെരുന്നാള്‍ ദിനത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്ത് ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍
നിലന്പൂര്‍: ലോകമെന്പാടും ബലിപെരുന്നാള്‍ കൊണ്ടാടുന്പോള്‍ നിലന്പൂര്‍ ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ പൊതിച്ചോറുകള്‍ വിതരണം ചെയ്തു. ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വഴിയോര ആശ്രിതര്‍ക്കും വടപുറം ആശ്വാസ ഭവനിലേക്കും ഭക്ഷണം നല്‍കി. ജില്ലാ ട്രോമാ കെയര്‍ നിലന്പൂര്‍ സ്റ്റേഷൻ യൂണിറ്റ്, മന്പാട് കളക്കുന്ന് എസ്കഐസ്‌എസ്‌എഫ് യൂണിറ്റ് എന്നിവര്‍ ചേര്‍ന്നാണ് വീടുകളില്‍ നിന്ന് ശേഖരിച്ച 200 പൊതിച്ചോറുകള്‍ വിതരണം ചെയ്തത്. ജില്ലാ ട്രോമാ നിലന്പൂര്‍ സ്റ്റേഷൻ യൂണിറ്റ് ലീഡര്‍ സെമില്‍ മന്പാടിന്‍റെ നേതൃത്വത്തില്‍ നിയാസ് മുക്കട്ട, ദാനിഷ് മന്പാട്, ജംഷീദ് പാടിക്കുന്ന് എന്നിവര്‍ പങ്കെടുത്തു.
പെരുന്നാള്‍ വിരുന്നും സ്നേഹ സംഗമവും നടത്തി
നിലന്പൂര്‍: പെരുന്നാള്‍ ദിനത്തില്‍ പെരുന്നാള്‍ വിരുന്നും സ്നേഹസംഗമവും നടത്തി. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി നിലന്പൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം, വൈകുന്നേരങ്ങളില്‍ കഞ്ഞി, വൊളണ്ടിയര്‍ സേവനം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന നിലന്പൂര്‍ സിഎച്ച് സെന്‍റര്‍ വലിയ പെരുന്നാള്‍ ദിനത്തില്‍ നിലന്പൂര്‍ ജില്ലാ ആശുപത്രിയില്‍ പെരുന്നാള്‍ വിരുന്നും സ്നേഹസംഗമവും നടത്തി.
പി.വി. അബ്ദുള്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. കെ.ടി. കുഞ്ഞാൻ മുഖ്യ പ്രഭാഷണം നടത്തി. സി.എച്ച.് സെന്‍റര്‍ പ്രസിഡന്‍റ് പി.വി. അലിമുബാറക്ക് അധ്യക്ഷത വഹിച്ചു. സി.എച്ച്. സെന്‍റര്‍ ഭാരവാഹികളായ കൊന്പൻ ഷംസുദ്ധീൻ, കണ്ണാട്ടില്‍ ബാപ്പു, പി.വി. ജാബിര്‍, അബ്ദുല്‍ വഹാബ്, സി.എച്ച.് സെന്‍റര്‍ മാനേജര്‍ സക്കീര്‍ ആയിക്കോമത്ത്, റംസാൻ ബാപ്പു, പി.ടി. റൂണ്‍സ്കര്‍, പൂളക്കല്‍ അബ്ദുട്ടി, മുജീബ് മാറാടി എന്നിവര്‍ പ്രസംഗിച്ചു.
