Type Here to Get Search Results !

പാലക്കാട് ദമ്ബതിമാരുടെ തല കൂട്ടിമുട്ടിച്ച ദുരാചാരം; സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍


പല്ലശ്ശനയില്‍ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതു കാല്‍ വച്ച്‌ കയറാൻ ഒരുങ്ങുന്ന വധുവിന്റെയും വരന്റെയും തല തമ്മില്‍ കൂട്ടിമുട്ടിച്ച ദുരാചാരത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
എത്രയും വേഗം സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കൊല്ലംകോട് പോലീസിന് വനിതാ കമ്മീഷൻ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അടുത്തിടെയാണ് പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജിലയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഗൃഹപ്രവേശന സമയത്ത് പിന്നില്‍ നിന്ന അയല്‍വാസി ഇരുവരുടെയും തല തമ്മില്‍ ശക്തിയായി കൂട്ടിമുട്ടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ കൂട്ടിയിടിയില്‍ സജില ഞെട്ടുകയും സങ്കടവും ദേഷ്യവും കാരണം കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി പോകുകയുമായിരുന്നു. നിലവിളക്കെടുത്ത് കരഞ്ഞുകൊണ്ട് ഭര്‍തൃ വീട്ടിലേക്ക് കയറേണ്ട അവസ്ഥയായി പോയി എന്നും തനിക്ക് നേരിട്ട് അവസ്ഥ മറ്റാര്‍ക്കും വരരുത് എന്നും സജില പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തല തമ്മില്‍ മുട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തിന് രൂക്ഷമായ വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നത്