Type Here to Get Search Results !

ഉയരത്തില്‍ നിന്ന്‌ വീണ്‌ കാലൊടിഞ്ഞ പശുവിനെ രക്ഷപ്പെടുത്തി

വടക്കാങ്ങര കിഴക്കേകുളമ്ബ്‌ പട്ടാക്കല്‍ ക്രഷറിന്‌ സമീപം ഉയരത്തില്‍ നിന്ന്‌ വീണ്‌ കാലൊടിഞ്ഞ പശുവിനെ മലപ്പുറത്ത്‌ നിന്ന്‌ എത്തിയ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെയാണ്‌ ആലുംകുന്ന്‌ കുഴിയേങ്ങല്‍ ഉണ്ണികൃഷ്‌ണന്റെ നാല്‌ വയസ്സുള്ള പശു 25 അടിയോളം താഴ്‌ചയിലേക്ക്‌ വീണത്‌. 
വീഴ്‌ചയില്‍ കാലൊടിഞ്ഞ പശുവിനെ അഗ്നി രക്ഷാ സേനയെത്തി ആനിമല്‍ റസ്‌ക്യുബെല്‍റ്റില്‍ ബന്ധിച്ച്‌ എസ്‌കവേറ്ററിന്റെ സഹായത്തോടെ ഉയര്‍ത്തി വാഹനത്തിലേക്ക്‌ കയറ്റി രക്ഷപ്പെടുത്തി. മലപ്പുറം സേ്‌റ്റഷന്‍ ഓഫീസര്‍ ഇ.കെ. അബ്‌ദുള്‍ സലീമിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ്‌ റസ്‌ക്യു ഓഫീസര്‍ ഇ.എം. അബ്‌ദുറഫീഖ്‌, 
ഫയര്‍ ആന്‍ഡ്‌ റസ്‌ക്യു ഓഫിസര്‍മാരായ വി.പി. നിഷാദ്‌, ടി. ജാബിര്‍, എന്‍. ജംഷാദ്‌, പി. മുഹമ്മദ്‌ ഷഫീഖ്‌, സിവില്‍ ഡിഫന്‍സ്‌ അംഗങ്ങളായ മുഹമ്മദ്‌, നസീം, സമദ്‌ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.