എസ്.ഐ സഞ്ജീവ് കുമാറിന്‍റെ നേതൃത്വത്തില്‍ 25 അംഗ സേനയാണ് എത്തിയത്. നിലമ്ബൂര്‍ താലൂക്കിലെ പ്രളയ സാധ്യത പ്രദേശങ്ങളില്‍ സംഘം വരുംദിവസങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷ പ്രവര്‍ത്തനം കാര‍്യക്ഷമമാക്കാനാണ് മുൻകൂട്ടിയുള്ള സന്ദര്‍ശനം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശ പ്രകാരമാണ് ചെന്നൈയില്‍നിന്ന് സേനാംഗങ്ങള്‍ എത്തിയത്.
സംഘം നിലമ്ബൂരില്‍ ക‍്യാമ്ബ് ചെയ്യും. റവന്യൂ വകുപ്പിനു വേണ്ടി തഹസില്‍ദാര്‍ എം.പി. സിന്ധു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.പി. പ്രമോദ്, എം.സി. അരവിന്ദാക്ഷൻ എന്നിവര്‍ ചേര്‍ന്ന് സേനാംഗങ്ങളെ സ്വീകരിച്ചു.
