Type Here to Get Search Results !

16 കാരന് സംശയരോഗം; കണ്ടില്ലെങ്കില്‍ വീട്ടിലെത്തി ബഹളമുണ്ടാക്കും; നിരവധി തവണ പൊലീസ് പ്രതിക്ക് താക്കീത് നല്‍കി; മലപ്പുറത്ത് 14 കാരിയുടെ ജീവനെടുത്തത് ടോക്സിക്ക് പ്രണയം?


പതിനാലുകാരിയുടെ കൊലപാതകത്തിന്റെ ഞെട്ടിലിലാണ് കരുവാക്കുണ്ട് ഗ്രാമം. 16 കാരനായ ആണ്‍ സുഹൃത്തിന്റെ സംശയരോഗമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍ .

പൊലീസ് കസ്റ്റഡിയില്‍ ഉള്ള പതിനാറുകാരനെ ജുവെനയ്ല്‍ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി. തുട‍ന്ന് 16 കാരനെ
ഇയാളെ കോഴിക്കോട് ചില്‍ഡ്രൻസ് ഹോമിലേക്ക് മാറ്റി.

ഇരുവരും തമ്മിലുള്ള ബന്ധം നേരത്തെ വീട്ടുകാർക്ക് അറിയാമായിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ആണ്‍ സുഹൃത്തിനുണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാൻ സാധിച്ചില്ലെങ്കില്‍ വീട്ടില്‍ എത്തി ബഹളമുണ്ടാക്കും. വീട്ടിലെത്തി ശല്യം ചെയ്യുന്നതിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നിരവധി തവണ പൊലീസ് പ്രതിക്ക് താക്കീത് നല്‍കി.

വ്യാഴാഴ്‌ച വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് ഇറങ്ങിയ പെണ്‍കുട്ടിയെ പ്രതി നിർബന്ധിച്ച്‌ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. സ്കൂളില്‍ നിന്നും തിരിച്ചെത്തുന്ന സമയം കഴിഞ്ഞതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ഉടൻ മടങ്ങിയെത്തും എന്ന് പറഞ്ഞ മറ്റൊരു നമ്പറില്‍ നിന്നും പെണ്‍കുട്ടി അമ്മയെ വിളിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും 14 കാരി തിരിച്ചെത്തിയില്ല. സംശയം തോന്നിയ പൊലീസ് ആണ്‍സുഹൃത്തിനെ വിളിച്ചു. എന്നാല്‍ തനിക്കൊന്നും അറിയില്ലെന്നായിരുന്നു മറുപടി. പൊലീസിന്റെ നിർദ്ദേശം അനുസരിച്ച്‌ ഇന്നലെ രാവിലെ ആണ്‍കുട്ടിയും പിതാവും സ്റ്റേഷനിലെത്തി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതം വെളിപ്പെടുത്തിയത്.

വ്യാഴാഴ്‌ച കരുവാരക്കുണ്ടില്‍ നിന്ന് ബസ് മാർഗം ഇരുവരും വാണിയമ്പലത്തെത്തി. അവിടെ നിന്നും റെയില്‍വേ ട്രാക്കിലൂടെ നടന്നാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിയത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്താല്‍ പ്രതി പെണ്‍കുട്ടിയെ ശകാരിച്ചു. പ്രകോപിതനായ പതിനാറുകാരൻ ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ കീഴ്പെടുത്തുകയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.