*⭕ പാണ്ടിക്കാട്:* തൊടിയപുലത്ത് 16കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ സ്‌കൂളിലേയ്ക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.
കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടൂരിനും പാണ്ടിക്കാടിനും ഇടയിലുള്ള റെയില്‍വെ സ്റ്റേഷനാണ് തൊടിയപ്പുലം. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കാണിച്ചുകൊടുത്തത് 16കാരനായിരുന്നു. കുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
