Type Here to Get Search Results !

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ശബരിമലയിലും ജാഗ്രത.മലയോര മേഖലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് ; മലപ്പുറം ജില്ലയിലും കനത്ത മഴ സാധ്യത..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ശബരിമലയിലും ജാഗ്രത.മലയോര മേഖലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്



തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴ തുടരും. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.



ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്.


16.5 മില്ലി മീറ്റര്‍ മുതല്‍ 64.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.


സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു. മലയോര മേഖലകളിലെല്ലാം മണിക്കൂറുകളോളം നിര്‍ത്താതെ മഴ പെയ്തിരുന്നു.


അതിനാല്‍ മലയോര മേഖലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


ശബരിമല മകരജ്യോതിക്ക് ഒരുങ്ങവെ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. ഇവിടത്തെ ആകാശം ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കും.


ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Tags