ഏഴാം ക്ലാസ് വിദ്യാർഥിയായ ഗോലു എന്ന റിതേഷ് കുമാർ രാവിലെ കോച്ചിംഗ് ക്ലാസിന് പോകുന്ന വഴി അമിതവേഗതയിലെത്തിയ പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൻ്റെ ആഘാതത്തില്‍ കുട്ടി തല്‍ക്ഷണം മരിച്ചു. താമസിയാതെ തന്നെ കുട്ടിയുടെ കുടുംബം സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍, ഇത്രയും ദാരുണമായ അപകടം നടക്കുകയും കുട്ടി അപകടത്തില്‍ മരിക്കുകയും ചെയ്തിട്ടും ഇതൊന്നും കൂസാതെ അപകടത്തില്‍ പെട്ട പിക്കപ്പ് ട്രക്കില്‍ നിന്നും തെറിച്ചു വീണ മത്സ്യം പെറുക്കുന്ന തിരക്കിലായിരുന്നു അവിടുത്ത ചില നാട്ടുകാർ.
ചെയ്യാനോ ആംബുലൻസ് വിളിക്കുവാനോ പൊലീസിനെ ബന്ധപ്പെടുവാനോ പോലും ഇവർ തയ്യാറായിരുന്നില്ല. ആണ്‍കുട്ടിയുടെ മൃതദേഹം റോഡ്സൈഡില്‍ കിടക്കുന്ന സമയത്ത് കൂടകളിലും മറ്റുമായി ചിതറിവീണ മത്സ്യം ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുപോവുകയാണ് ആളുകള്‍ ചെയ്തത്.
തുടർന്ന് അപകടത്തെക്കുറിച്ച് അറിഞ്ഞെത്തിയ പുപ്രി സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചത്. പിന്നീട് റിതേഷിൻ്റെ മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അപകടത്തില്‍ ഉള്‍പ്പെട്ട പിക്കപ്പ് ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിഷയത്തില്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
