തൃപ്രങ്ങോട്: അജൈവ മാലിന്യം ശേഖരിക്കുന്നതിനിടയിൽ കിട്ടിയ ഒരു പവൻ സ്വർണ്ണ വള ഉടമസ്ഥന് തിരികെ നൽകി മാതൃക പ്രവർത്തനം നടത്തിയ തൃപ്രങ്ങോട് ഹരിത കർമ സേനാംഗങ്ങളായ കെ. റഷീദ യെയും പി. സൗജത്തിനെയും തൃപ്രങ്ങോട് LDF ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അനുമോദിച്ചു.
പ്രസ്തുത ചടങ്ങിൽ
സജിത്ത് ആനാട്ട് സ്വാഗത പറഞ്ഞു. ഐ.പി അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. പി.മുനീർ ഉദ്ഘാടനം നിർവഹിച്ചു. വി. ശാലിനി, വി.സുധ, കെ.ശാരദ എന്നിവർ ആശംസയർപ്പിച്ചു.
നിഷകുമാരി , നസീബ ജൈസൽ, സുമയ്യത്, ആരിഫ എന്നിവർ സംബന്ധിച്ചു.
