Type Here to Get Search Results !

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടപെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടപെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ മുണ്ടക്കല്‍ പാപനാശം സ്വദേശി ചന്തു എന്ന് വിളിക്കുന്ന അരവിന്ദ് ആണ് അറസ്റ്റിൽ ആയതു

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൂയപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

മാസങ്ങള്‍ക്ക് മുമ്ബ് ഒരു വിവാഹ സല്‍ക്കാരത്തിനിടെയാണ് അരവിന്ദ് പെണ്‍കുട്ടിയെ ആദ്യമായി കണ്ടത്. തുടർന്ന് ഇൻസ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. ഇൻസ്റ്റാഗ്രാമിലൂടെ നിരന്തരം മെസേജ് അയച്ച്‌ പെണ്‍കുട്ടിയുമായി പ്രതി ബന്ധം സ്ഥാപിച്ചു. പിന്നാലെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. നിരന്തരമായുള്ള പീഡനത്തിന് ശേഷം പ്രതി മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതിന്റെ മനോവിഷമത്തിലായ പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞു.

പിന്നാലെ വിവരങ്ങള്‍ ചോദിച്ച്‌ മനസിലാക്കി. ശേഷം പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അന്വേഷണത്തില്‍ മുണ്ടക്കല്‍ പാപനാശം സ്വദേശി ചന്തു എന്ന് വിളിക്കുന്ന അരവിന്ദിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അരവിന്ദിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.