Type Here to Get Search Results !

കോഴിക്കോട് സ്റ്റേഡിയം റെഡിയല്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടത്താൻ സാധ്യത

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ അടുത്ത ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടത്താനുള്ള സാധ്യത ഉയരുന്നു.കോഴിക്കോട് സ്റ്റേഡിയം നിലവില്‍ സജ്ജമല്ലെന്നാണ് വിലയിരുത്തല്‍. കൊച്ചി സ്റ്റേഡിയത്തില്‍ വാടകയില്‍ ഇളവ് നല്‍കാനുള്ള ജിസിഡിഎയുടെ ജിസിഡിഎ തീരുമാനം നാളെ ഉണ്ടായേക്കും.

സൂപ്പർ ക്രോസ് ബൈക്ക് റേസിംഗിനെ തുടർന്ന് മൈതാനം തകർന്നിരുന്നു. കേരള ഫുട്ബോള്‍ അസോസിയേഷൻ (കെഎഫ്‌എ) അതു പൂർവ്വസ്ഥിതിയിലാക്കി ബ്ലാസ്റ്റേഴ്സിന് കൈമാറും എന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു, എന്നാല്‍ ഇതുവരെ പൂര്‍ണ്ണമായി കൈമാറാത്ത നിലയിലാണെന്ന് അസോസിയേഷൻ പറയുന്നു. സ്റ്റേഡിയം ഉപയോഗത്തിന് ചെറിയ അറ്റകുറ്റ പണികള്‍ മാത്രം ബാക്കി എന്നും അസോസിയേഷൻ വിശദീകരിച്ചു.

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള ചർച്ചകള്‍ക്ക് ശേഷം, ബ്ലാസ്റ്റേഴ്സ് ഹോം മത്സരങ്ങള്‍ കൊച്ചി സ്റ്റേഡിയത്തില്‍ നടത്താൻ സാധ്യത ഉയർന്നിട്ടുണ്ട്. ഫെഡറഷേന് താല്‍പര്യം കൊച്ചി സ്റ്റേഡിയം എന്നാണ് സൂചന. ഫെഡറേഷന്‍ പ്രതിനിധികള്‍ ജിസിഡിഎയുമായി സംസാരിച്ചു. കോഴിക്കോട് സ്റ്റേഡിയം ഇതു വരെ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ബ്ലാസ്റ്റേഴ്സിന് കൈമാറിയിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഈ മാസം 22നാണ്.