ഇന്ന് രാവിലെയായിരുന്നു സംഭവം. സാധാരണപോലെ കുളിക്കാനായി കയറിയതായിരുന്നു വിശ്വജിത്ത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി പുറത്തിറങ്ങാതിരുന്നതോടെ മാതാപിതാക്കള്‍ ആശങ്കയിലാവുകയും തുടർന്ന് കുളിമുറിയുടെ വാതില്‍ പൊളിച്ചു നോക്കിയപ്പോള്‍ തോർത്തില്‍ തൂങ്ങിയ നിലയില്‍ വിശ്വജിത്തിനെ കണ്ടെത്തുകയുമായിരുന്നു.
ഫുട്ബോള്‍ അക്കാദമിയില്‍ പരിശീലനത്തിന് പോകണമെന്ന് കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ പരിശീലനം പിന്നീടാകാമെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്താണ് വിശ്വജിത്ത് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
