Type Here to Get Search Results !

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര: തിരൂരിലെ പ്രധാന റോഡുകളിൽ ഭാഗിക ഗതാഗത നിയന്ത്രണം





- മേഖലയിൽ നാൽപ്പതോളം ഘോഷയാത്രകളാണ് നടക്കുന്നത്

തിരൂർ: സ്റ്റേഷൻ പരിധിയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ഭംഗിയായി നടത്തുന്നതിനായി തിരൂർ പോലീസ് സ്റ്റേഷനിൽ ആഘോഷക്കമ്മിറ്റി ഭാരവാഹികളുടെ യോഗം ചേർന്നു. ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശപ്രകാരം ചേർന്ന യോഗം സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.

മേഖലയിൽ നാൽപ്പതോളം ഘോഷയാത്രകളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുനാവായ, മംഗലം, ബി.പി. അങ്ങാടി, ചമ്രവട്ടം തുടങ്ങിയ സ്ഥലങ്ങളിൽ ഭാഗികമായി ഗതാഗത നിയന്ത്രണമുണ്ടാകും. പൊതുജനങ്ങളും യാത്രക്കാരും സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. സ്റ്റേഷൻ റൈറ്റർ വിജേഷ്, എസ്.സി.പി.ഒ. ശശി, ആഘോഷക്കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ഗംഗാധരൻ, ഷാജി, വിബീഷ്, രാജൻ, രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags