Type Here to Get Search Results !

തിരൂരിൽ കളഞ്ഞു കിട്ടിയ പൈസയും മൊബൈൽ ഫോണും തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ ;തിരൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് ഓടുന്ന ഓട്ടോ ഡ്രൈവറായ താനാളൂർ പകര സ്വദേശി അബ്ദുൾ റസാഖ് എന്ന ഓട്ടോ ഡ്രൈവറാണ് മാതൃകാ പ്രവർത്തനം നടത്തിയത്



തിരൂർ :
തിരൂർ ബസ് സ്റ്റാൻഡിൽ കഴിഞ്ഞമാസം 20 തീയതി രാത്രി 2:00 മണിക്ക് ബസ്റ്റാന്റിന്റെ തെക്കുഭാഗത്ത് നിന്നും കളഞ്ഞുകിട്ടിയ 5122 രൂപയും മൊബൈൽ ഫോണും ഓട്ടോ ഡ്രൈവർ പോലീസിൽ ഏൽപ്പിക്കുകയുണ്ടായി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉടമസ്ഥരെ കണ്ടെത്തുകയും തിരൂർ സ്റ്റേഷനിൽ വെച്ച് ഓട്ടോ ഡ്രൈവർമാരുടെ സാന്നിധ്യത്തിൽ ഉടമസ്ഥന് കൈമാറുകയും ചെയ്തു. തിരൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് ഓടുന്ന ഓട്ടോ ഡ്രൈവറായ താനാളൂർ പകര സ്വദേശി അബ്ദുൾ റസാഖ് എന്ന ഓട്ടോ ഡ്രൈവറാണ് മാതൃകാ പ്രവർത്തനം നടത്തിയത്. പോലീസ്
സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ സബ് ഇൻസ്പെക്ടർ നസീർ തിരൂർകാടിൻ്റെ സാന്നിധ്യത്തിൽ ഓട്ടോ ഡ്രൈവർ പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ട പുറത്തൂർ ആശുപത്രിപ്പടി സ്വദേശിയായ സജീവന് കൈമാറുകയുണ്ടായി. ഓട്ടോ ഡ്രൈവറുടെ മാതൃക പ്രവർത്തനത്തെ തിരൂർ പോലീസ് അഭിനന്ദിച്ചു.
Tags