മലപ്പുറം വളാഞ്ചേരിയില്‍ ഇതര സംസ്ഥാനക്കാര്‍ക്ക് ഇടയില്‍ വ്യാപക ലഹരിമരുന്ന് ഉപയോഗം. ചെറിയ ബോട്ടിലിന് 1500 മുതല്‍ 2000 വരെ വിലവരുന്ന ഈ ലഹരി ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങള്‍ ലഹരി കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ കൃഷി ചെയ്താണ് ഇത്തരം ലഹരികള്‍ കേരളത്തിലേക്ക് കടത്തി കൊണ്ടുവരുന്നത്. ലഹരി ഉപയോഗിക്കുന്നതിലും എത്തിച്ചു നല്‍കുന്നതിലും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ലഹരി കേന്ദ്രങ്ങളുള്ള കെട്ടിട ഉടമകള്‍ക്ക് നഗരസഭ മുന്നറിയിപ്പ് നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ നഗരസഭ ഇന്നലെ പരിശോധന നടത്തിയിരുന്നു. കെട്ടിടങ്ങളില്‍ താമസിപ്പിച്ചവരില്‍ രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.
