Type Here to Get Search Results !

പറവണ്ണയിൽ ബസ് തടഞ്ഞു നിർത്തി പെപ്പർ സ്പ്രേ അടിച്ച്; പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പറവണ്ണ സ്വദേശിയെ തിരൂർ പോലീസ് പിടികൂടി .




പറവണ്ണ :പറവണ്ണയിൽ ബസ് തടഞ്ഞു നിർത്തി പെപ്പർ സ്പ്രേ അടിച്ച് ബസ് ജീവനക്കാർക്കും ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മാരകമായ പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്നു  
പറവണ്ണ സ്വദേശിയായ 
ഉണ്ണിയപ്പന്റെപുരക്കൽ റിൻഷാദ് ( 23 ) നെ ഇന്ന് തിരൂർ പോലീസ് പിടികൂടി.

കഴിഞ്ഞ മാസം 19 ആം തീയതിയാണ് കേസിന് ആസ്പദമായ സംഭവം പറവണ്ണ യിൽ നടന്നത് .
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ സഞ്ചരിച്ചിരുന്ന ബിഗ് ബോസ്സ് എന്ന ബസ്സ് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞ് മദ്യ ലഹരിയിൽ ബൈക്കിലെത്തിയ മൂന്നു യുവാക്കൾ ബസ്സ് ബ്ലോക്കിൽ പെട്ട് നിർത്തിയ സമയത്ത് ബസ്സിനകത്തേക്ക് കയറി വന്ന് ഡ്രൈവറുടെയും കണ്ടക്ടറുടെയും മുഖത്തേക്ക് പെപ്പർ സ്പ്രേ അടിക്കുകയും ആ സമയം അവിടെയുണ്ടായിരുന്ന പ്രായമുള്ള സ്ത്രീകളുടെയും ചെറിയ കുട്ടികളുടെയും മുഖത്തേക്ക് ആവുകയും അവർക്ക് ഗുരുതരമായ പരിക്ക് പറ്റുകയും ഉണ്ടായി.യാത്രക്കാരിയുടെ പരാതി പ്രകാരം പോലീസ് കേസെടുക്കുകയും പ്രതികളെ അന്വേഷിച്ചതിൽ പ്രതികൾ ഒളിവിൽ പോവുകയും ഉണ്ടായി . തുടർന്ന് 
പറവണ്ണ സ്വദേശിയായ 
ഉണ്ണിയപ്പന്റെപുരക്കൽ റിൻഷാദ് ( 23 ) എന്നയാളെയാണ് ഇന്നലെ തിരൂർ പോലീസ് പിടികൂടിയത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുളളതാണ്. ഈ കേസിൽ ഉൾപ്പെട്ട പറവണ്ണ കാഞ്ഞിരക്കുറ്റി സ്വദേശിയായ കോലോ പറമ്പത്ത് മുഹമ്മദ് ഹർഷ് ( 28 ) എന്നയാളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മമിഥുൻ പ്രതിയെ അറസ്റ്റ് ചെയ്തു.