സംസ്ഥാനത്ത് 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ നടന്ന പ്രസവങ്ങളില്‍ 45.39 ശതമാനവും സിസേറിയനുകള്‍.
ഒരു രാജ്യത്തെ ആകെ പ്രസവങ്ങളില്‍ 15 ശതമാനത്തിന് മുകളില്‍ സിസേറിയനുകള്‍ പാടില്ലെന്ന് ലോകാരോഗ്യ സംഘടന കര്‍ശന നിര്‍ദ്ദേശം നല്‍കുമ്ബോഴാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. 55.5 ശതമാനവുമായി ആലപ്പുഴ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സിസേറിയന്‍ പ്രസവങ്ങള്‍ നടക്കുന്നത്. ഏറ്റവും കുറവ് കാസര്‍കോട്ടും. 31 ശതമാനം പ്രസവങ്ങളാണ് ഇവിടെ സിസേറിയന്‍.
രാജ്യത്ത് കൂടുതല്‍ സിസേറിയനുകള്‍ നടക്കുന്നതില്‍ ആറാമതാണ് കേരളം .54.09 ശതമാനവുമായി cesareanതെലങ്കാനയാണ് കൂട്ടത്തില്‍ ഒന്നാമത്.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന 43.57 ശതമാനവും സ്വകാര്യ ആശുപത്രികളില്‍ 47.21 ശതമാനവും പ്രസവങ്ങള്‍ സിസേറിയനാണെന്നാണ് കണക്കുകള്‍ പറയുന്നത്. ജില്ല- സര്‍ക്കാര്‍ ആശുപത്രി- സ്വകാര്യ ആശുപത്രി (ശതമാനക്കണക്കില്‍) കാസര്‍കോട് ................. 33.................... 29 കണ്ണൂര്‍.............................45...................... 46 കോഴിക്കോട്................. 42...................... 45 വയനാട്...........................
28...................... 45 മലപ്പുറം............................ 33...................... 34 പാലക്കാട് ........................42..................... 39 തൃശ്ശൂര്‍..............................
43..................... 43 എറണാകുളം................ 54...................... 54 ഇടുക്കി ..............................53...................... 54 കോട്ടയം..........................
45...................... 48 ആലപ്പുഴ.......................... 52..................... 59 പത്തനംതിട്ട...................
50..................... 54 കൊല്ലം............................. 48.......................61 തിരുവനന്തപുരം ........42..................... 50 കുറക്കാന്‍ പദ്ധതികളുണ്ട് രാജ്യത്ത് സിസേറിയനുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം.
ജില്ലകളിലെ മെഡിക്കല്‍ ഓഫീസ് മുഖേന ഓരോ മാസവും ജില്ലയില്‍ നടന്നിട്ടുള്ള പ്രസവങ്ങളുടെ വിവരം ശേഖരിച്ച് സിസേറിയന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. ''ഒരു പ്രസവത്തിന് പൂര്‍ണ സജ്ജമല്ലാത്ത ആശുപത്രികള്‍ സിസേറിയന്റെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ഗൈനക്കോളജിസ്റ്റിനൊപ്പം അനസ്തേഷ്യ വിദഗ്ദരും നിയോനാറ്റോളജിസ്റ്റ്(നവജാത ശിശു വിദഗ്ദര്‍) ഉള്‍പ്പെടുന്ന സംഘങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രസവ സമയങ്ങളില്‍ പെട്ടെന്ന് ഉണ്ടാകുന്ന സങ്കീര്‍ണതകളെ പരിഹരിക്കാന്‍ സാധിക്കു. ഈ സജ്ജീകരണങ്ങള്‍ ഇല്ലാത്തെടുത്ത് ഇത്തരം സാഹചര്യം വന്നാല്‍ എന്ത് ചെയ്യും എന്ന് കരുതി സിസേറിയന്‍ ചെയ്യാന്‍ ഗൈനക്കോളജിസ്റ്റുകള്‍ നിര്‍ബന്ധിതരാകാറുണ്ട്. നോര്‍മല്‍ പ്രസവത്തിന് സാദ്ധ്യത ഉണ്ടായിരിക്കെയും പലപ്പോഴും ഗര്‍ഭിണിയുടേയുംബന്ധുക്കളുടേയും നിര്‍ബന്ധത്തിന് വഴങ്ങിയും സിസേറിയനുകള്‍ ചെയ്യാറുണ്ട്. വേദന സഹിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടും ചില നക്ഷത്രത്തില്‍ കുട്ടികള്‍ ജനിക്കാന്‍വേണ്ടിയുമൊക്കെ ബന്ധുക്കള്‍ നിര്‍ബന്ധിക്കാറുണ്ട്'' -ഡോ. സന്തോഷ്.ബി ( റീപ്രൊഡക്റ്റീവ് ചൈല്‍ഡ് ഹെല്‍ത്ത് ഇന്‍ചാര്‍ജ്, ഡി.എം.ഓ-കണ്ണൂര്‍)
