Type Here to Get Search Results !

തൃശൂരില്‍ മസാലദോശ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധ


കൊടുങ്ങലൂരില്‍ മസാലദോശ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധ. കൊടുങ്ങല്ലൂര്‍ സ്വദേശിക്കും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
ഭക്ഷണം കഴിച്ച്‌ അഴീക്കോട്ടെത്തിയതോടെ കുടുംബാംഗങ്ങള്‍ക്ക് അസ്വസ്ഥ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സ തേടി.



ഭാര്യയും മകളുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി മടങ്ങുന്ന വഴിയാണ് ഇവര്‍ നഗരത്തിലെ ഹോട്ടലില്‍ നിന്നും മസാലദോശ കഴിച്ചത്. വയറിളക്കവും ഛര്‍ദ്ദി യും പനിയും ക്ഷീണവുമാണ് ഇവര്‍ക്ക് അനുഭവപ്പെട്ടത്

Tags