ഹജ്ജ് കര്‍മത്തിനായി അപേക്ഷിക്കുന്നവരില്‍ നിന്ന് ഇത്തവണ അപേക്ഷാ ഫീസ് വാങ്ങേണ്ടതില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം തീരുമാനം.
.അതോടൊപ്പം, രാജ്യത്തെ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം 10ല്‍ നിന്ന് 25 ആക്കി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ, കേരളക്കാര്‍ക്ക് കണ്ണൂര്‍, കൊച്ചി, കരിപ്പൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ഹജ്ജിന് പുറപ്പെടാന്‍ കഴിയും.
കൂടാതെ, വി ഐ പി കോട്ട പൂര്‍ണമായി എടുത്തുകളഞ്ഞു. ഗവണ്‍മെന്‍്റ്, സ്വകാര്യ ക്വാട്ടയിലും മാറ്റം വരുത്തി. 80 ശതമാനം സര്‍ക്കാര്‍ സീറ്റുകളും 20 ശതമാനം സീറ്റുകള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്കുമായിരിക്കും. നേരത്തേ ഇത് 70:30 ആയിരുന്നു.
അപേക്ഷാ ഫീസ്
കഴിഞ്ഞ വര്‍ഷം 65 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. ഇതോടെ, ആയിരക്കണക്കിന് അപേക്ഷകര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടിരുന്നു.
കൊവിഡ് സാഹചര്യത്തില്‍ പരിമിതപ്പെടുത്തിയ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം പൂര്‍വസ്ഥിതിയിലാക്കാന്‍ ഈയിടെ സഊദി ഹജ്ജ്- ഉംറ മന്ത്രാലയം തീരുമാനം പുറപ്പെടുവിച്ചിരുന്നു. നേരത്തെ 26 ലക്ഷത്തില്‍ പരം ആളുകള്‍ ഹജ്ജിനായി സഊദിയില്‍ എത്തിയിരുന്നു. എന്നാല്‍, 2020, 2021, 2022 എന്നീ വര്‍ഷങ്ങളില്‍ പരിമിതമായ ആളുകള്‍ക്ക മാത്രമാണ് ഹജ്ജിന് അവസരമുണ്ടായിരുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് മാത്രം 1.75 ലക്ഷം തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കും.
ഇത്തവണ ജൂണ്‍ 26 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടനം ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
