Type Here to Get Search Results !

മകളെ അടക്കിയിരുത്താന്‍ ഫോണ്‍ കൊടുത്തു, അമ്മയ്‍ക്ക് നഷ്ടം 2.47 ലക്ഷം രൂപ!


മകളെ അടക്കിയിരുത്താന്‍ ഫോണ്‍ കൊടുത്തു, അമ്മയ്‍ക്ക് നഷ്ടം 2.47 ലക്ഷം രൂപ!

കുട്ടികള്‍ ഫോണുമായി കളിക്കുകയും അതുവഴി ലക്ഷങ്ങള്‍ വില വരുന്ന സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്യുന്ന അനേകം വാര്‍ത്തകള്‍ വരാറുണ്ട്.

വലിയ തലവേദനയാണ് ഇത് മാതാപിതാക്കള്‍ക്ക് ഉണ്ടാക്കുന്നത്. കുട്ടികള്‍‌ രക്ഷിതാക്കളുടെ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ എന്തെല്ലാം കാര്യത്തില്‍ ശ്രദ്ധ വേണം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പലതും. അതുപോലെ ഒരു അഞ്ച് വയസുകാരി അമ്മയുടെ ഫോണ്‍ എടുത്ത് ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 2.37 ലക്ഷം രൂപയുടെ സാധനങ്ങളാണ്. 

യുഎസ്സിലാണ് സംഭവം നടന്നത്. അഞ്ച് വയസുകാരിയായ മകളുടെ പ്രവൃത്തി കാരണം അമ്മയ്ക്ക് ഉണ്ടായത് വലിയ നഷ്ടമാണ്. മസാച്യുസെറ്റ്സിലുള്ള സ്ത്രീയും അവരുടെ അഞ്ച് വയസുകാരിയായ മകളും കൂടി കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. ആ സമയത്ത് മകളെ അടക്കി ഇരുത്തുന്നതിന് വേണ്ടിയാണ് അമ്മ അവളുടെ കയ്യില്‍ ഫോണ്‍ കൊടുത്തത്. ജെസിക്ക ന്യൂന്‍സ് എന്നാണ് അമ്മയുടെ പേര്. ജസിക്ക മകളൊരിക്കലും ആമസോണ്‍ എടുത്ത് അതില്‍ തന്റെ ഇഷ്ടപ്പെട്ട പ്രൊഡക്ടുകള്‍ ഓര്‍ഡര്‍ ചെയ്യും എന്ന് കരുതിയേ ഇല്ല. 

എന്നാല്‍, മകള്‍ ലില അമ്മയുടെ ഫോണില്‍ ആമസോണില്‍ ഓര്‍‌ഡര്‍ ചെയ്തത് 2.47 ലക്ഷം രൂപയുടെ സാധനങ്ങളാണ്. 10 മോട്ടോര്‍സൈക്കിളുകള്‍, ഒരു ജീപ്പ്, ഏഴ് സൈസിലുള്ള 10 ജോഡി കൗഗേള്‍ ബൂട്ടുകള്‍ എന്നിവയാണ് ലില ഓര്‍ഡര്‍ ചെയ്തത്. എല്ലാത്തിനും കൂടി ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയായി വില. ആമസോണില്‍ ബയ് നൗ കൊടുത്താണ് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. അതില്‍ പകുതി മോട്ടോര്‍ സൈക്കിളും കൗഗേള്‍ ബൂട്ട്സിന്റെയും ഓര്‍ഡര്‍ റദ്ദ് ചെയ്യാന്‍ ജസിക്കയ്ക്ക് സാധിച്ചു. 

ലിലയോട് എന്തിനാണ് ഇങ്ങനെ ഓര്‍ഡര്‍ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഒരെണ്ണം വേണമായിരുന്നു എന്നായിരുന്നു അവളുടെ മറുപടി. ഏതായാലും കുട്ടികളെ ബഹളമില്ലാതെ ഇരുത്താന്‍ ഫോണ്‍ കയ്യില്‍ കൊടുക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.