Type Here to Get Search Results !

സ്‌റ്റേഷനുകളിലെ സുരക്ഷ കൂട്ടും, ട്രെയിനുകളില്‍ ഉടന്‍ സിസിടിവികള്‍ സ്ഥാപിക്കും; ആര്‍പിഎഫ് ഐജി



സ്‌റ്റേഷനുകളിലെ സുരക്ഷ കൂട്ടും, ട്രെയിനുകളില്‍ ഉടന്‍ സിസിടിവികള്‍ സ്ഥാപിക്കും; ആര്‍പിഎഫ് ഐട്രെയിനില്‍ തീവച്ച സംഭവത്തിലെ പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ആര്‍പിഎഫ് ഐജി ഈശ്വര്‍ റാവു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.ജ

ഇപ്പോള്‍ പ്രതിയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കണ്ണൂരിലെത്തി അക്രമം നടന്ന നടന്ന ട്രെയിന്‍ ബോഗിയില്‍ ഐജി പരിശോധന നടത്തി. എലത്തൂരിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. 

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ സുരക്ഷ വര്‍ധിപ്പിക്കും. ട്രെയിനിനുള്ളില്‍ ഉടന്‍ സിസിടിവികള്‍ സ്ഥാപിക്കും. സ്റ്റേഷനുകളില്‍ സ്‌കാനര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.