Type Here to Get Search Results !

ഗാര്‍ഹിക ബയോഗ്യാസ്‌ പ്ലാന്റ്‌ ,റിംങ്‌ കമ്ബോസ്‌റ്റ് വിതരണം നടത്തി

താനൂര്‍ നഗരസഭ 2022-23 വാര്‍ഷിക പദ്ധതി ആയ 100 കുടുംബങ്ങള്‍ക്ക്‌ 10 ലക്ഷം രൂപ ചിലവില്‍ ഗുണ ഭോക്‌ത വിഹിതം വാങ്ങാതെ സൗജന്യമായി വിതരണം ചെയ്യുന്ന ഗാര്‍ഹിക ബയോഗ്യാസ്‌ പ്ലാന്റ്‌ വിതരണവും 5571 വീടുകളിലേക്ക്‌ സൗജന്യ മായി നല്‍കുന്ന റിങ്‌ കമ്ബോസ്‌റ്റ് വിതരണ ഉദ്‌ഘാടനവും താനൂര്‍ നഗരസഭ ഹാളില്‍ വെച്ച്‌ നടന്നു, നഗരസഭ ചെയര്‍മാന്‍ പി.പി.ഷംസുദ്ധീന്‍ ഉദ്‌ഘാടനം ചെയ്‌തു, വൈസ്‌ ചെയര്‍പേഴ്‌സണ്‍ സി.കെ. സുബൈദ സ്വാഗതം പറഞ്ഞു. നഗരസഭ ആരോഗ്യ സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.പി. അലി അക്‌ബര്‍ അധ്യക്ഷനായി.

ക്ലീന്‍ സിറ്റി മാനേജര്‍ രാജീവ്‌, വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍. ജയപ്രകാശ്‌, വികസനകാര്യ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സി.കെ.എം. ബഷീര്‍, ക്ഷേമ കര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ, പൊതു മരാമത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത്‌ വിഭാഗം ജീവനക്കാര്‍ പ്രസംഗിച്ചു. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ പ്രേം രാജ്‌ നന്ദി പറഞ്ഞു.