ഫ്രറ്റേണിറ്റി ലോങ് മാർച്ച് നടത്തി
താനൂർ: താനൂർ ബോട്ട് ദുരന്തത്തിനിടയാക്കിയത് സർക്കാറിന്റെയും നഗരസഭ അധികൃതരുടെയും അ നാസ്ഥയാണെന്ന് ചൂണ്ടിക്കാണിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ലോങ് മാർച്ച് നടത്തി. പരപ്പനങ്ങാടി ഒട്ടുമ്മൽ കടപ്പുറത്തുനിന്ന് തുടങ്ങി താനൂർ ജങ്ഷനിൽ അവസാനിച്ച മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. നിരവധി തവണ പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന മന്ത്രിമാരാ യ മുഹമ്മദ് റിയാസും വി. അബ്ദുറഹ്മാനും ഈ ദുരന്തത്തിന് ഉത്തരവാദികളാണെന്നും ഇനിയും മ ന്ത്രിസ്ഥാനത്ത് തുടരാൻ ഇവർക്ക് അവകാശമില്ലെന്നും മാർച്ച് ആവശ്യപ്പെട്ടു. മന്ത്രിമാരുടേതുപോലെത്തന്നെ തുറമുഖം ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും ഈ ദാരുണ സംഭവത്തിൽ കുറ്റക്കാരാണെന്നും ഫ്ര റ്റേണിറ്റി ആരോപിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ, സംസ്ഥാന സമി തി അംഗം സനൽകുമാർ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി സഫീർ ഷാ, ഫ്രറ്റേണിറ്റി ജി ല്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് എന്നിവർ സംസാരിച്ചു.
