Type Here to Get Search Results !

കാര്യത്തറ ചക്കുറ്റിപ്പടി - പെരുമ്പാങ്കുളം റോഡിന്റെ കോൺക്രീറ്റിങ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു



പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാര്യത്തറ ചക്കുറ്റിപ്പടി - പെരുമ്പാങ്കുളം റോഡിന്റെ കോൺക്രീറ്റിങ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.  പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോൺക്രീറ്റിങ് പൂർത്തിയാക്കിയത്.  ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.അബ്ദുമോൻ പത്തായപ്പുര യുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.കുണ്ടിൽ ഹാജറ റോഡിന്റെ ഉൽഘാടനം നിർവ്വഹിച്ചു.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സക്കീന പുതുക്കലേങ്ങൽ,സീനത്ത്,ഹംസക്കുട്ടി,പൗര പ്രമുഖർ, നാട്ടു കാരണവർമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.