Type Here to Get Search Results !

സിനിമാതാരത്തെ പീഡിപ്പിക്കാന്‍ ശ്രമം; റിട്ട. ഡിവൈ.എസ്പിക്കെതിരെ കേസെടുത്ത് പോലീസ്

സിനിമാ താരത്തെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന പരാതിയില്‍ റിട്ട. ഡിവൈഎസ്പി ക്കെതിരെ കേസെടുത്തു.
കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിനിമാ നടന്‍ കൂടിയായ റിട്ട. ഡിവൈഎസ്പി മധുസൂദനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തത്.

നടിയെ പെരിയയിലെ ഒരു ഹോം സ്റ്റെയില്‍ താമസിപ്പിച്ച്‌ ബിയര്‍ കുടിക്കാന്‍ പ്രേരിപ്പിക്കുകയും തന്‍്റെ മുറിയില്‍ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി ബേക്കല്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളിലഭിനയിച്ചിട്ടുള്ള വി. മധുസൂധനനെതിരെയാണ് കാസര്‍ഗോഡ് ബേക്കല്‍ പോലീസ് കേസ് എടുത്തത്.