Type Here to Get Search Results !

വൈലത്തൂരിൽ പ്രതിഷേധം കനക്കുന്നു ; തകർന്ന റോഡ് എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുജന പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു




പൊന്മുണ്ടം : ഇഴഞ്ഞു നീങ്ങുന്ന റോഡ് പണിക്കും പുകഞ്ഞ് നീറുന്ന പൊടി ശല്യത്തിനും എതിരെ വൈലത്തൂരിൽ ഇന്ന് വൈകിട്ട് വ്യാപാരികളുടെയും ഓട്ടോ തൊഴിലാളികളുടെയും നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു,
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റും സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനും ചേർന്നു കൊണ്ടാണ് ബഹുജന പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്, പ്രതിഷേധത്തോടനുബന്ധിച്ച് വൈകിട്ട് അഞ്ചുമണിക്ക് എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചുകൊണ്ടാണ് വ്യാപാരികൾ പ്രതിഷേധ സമരത്തിന് ഇറങ്ങിയത്,
ഓട്ടോ തൊഴിലാളികൾ ഓട്ടം നിർത്തിവെച്ച് സമരപരിപാടിയിൽ പങ്കാളികളായി

Tags