Type Here to Get Search Results !

ബര്‍ഗര്‍ ലോഞ്ചിന്റെ മറവില്‍ തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍


ബര്‍ഗര്‍ ലോഞ്ചിന്റെ മറവില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മുഖ്യപ്രതിയെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു.
റിജിഡ് ഫുഡ്‌സ് മാനേജിങ് പാര്‍ടണര്‍ എം.എച്ച്‌ ഷുഹൈബ് (42) ആണ് പിടിയിലായത്. മംഗലാപുരം കോടതി പുറപ്പെടുപ്പിച്ച വാറന്റിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു. മംഗലാപുരം സ്വദേശി ടി.എം. അബ്ദുല്‍ വാഹിദ് ആണ് പരാതിക്കാരന്‍.

ഒരു വര്‍ഷം മുന്‍പ് അബ്ദുല്‍ വാഹിദിന് ബര്‍ഗര്‍ ലോഞ്ച് ഹോട്ടല്‍ തുടങ്ങാമെന്ന വ്യവസ്ഥയില്‍ 70 ലക്ഷം രൂപ ഷുഹൈബ് വാങ്ങിയിരുന്നു. ഗ്യാരന്‍റിയായി ചെക്കും നല്‍കി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാത്തതോടെ അബ്ദുല്‍ വാഹിദ് ഷുഹൈബിനോട് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇയാള്‍ പണം നല്‍കുകുകയോ മറുപടി കൊടുക്കുകയോ ചെയ്തില്ല. തുടര്‍ന്ന് നിയമ നടപടി സ്വീകരിക്കുകയായിരുന്നു. സമാനമായ രീതിയില്‍ മറ്റു പലരില്‍ നിന്നുമായി പണം വാങ്ങിയെന്ന പരാതി നിലവിലുണ്ട്.