രണ്ടു കോടിയോളം രൂപ വിലവരുന്ന പാമ്ബിൻ വിഷവുമായി മലപ്പുറം കൊണ്ടോട്ടിയില്‍ മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം മൂന്നുപേര്‍ പിടിയിലായി.
പത്തനംതിട്ട കോന്നി സ്വദേശിയും പത്തനംതിട്ട അരിവാപ്പുറം പഞ്ചായത്തിലെ മുൻപ്രസിഡന്റുമായ ടി.പി.കുമാര്‍(63), പത്തനംതിട്ട കോന്നി സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രദീപ് നായര്‍(62), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി വടക്കേ വീട്ടില്‍ ബഷീര്‍(58) എന്നിവരാണ്പോലീസ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ടോടെ കൊണ്ടോട്ടിയിലെ ലോഡ്ജില്‍ നിന്നും പിടികൂടിയ ഇവരില്‍ നിന്നും ഫ്ലാസ്കില്‍ ഒളിപ്പിച്ച നിലയില്‍ പാമ്ബിൻ വിഷവും കണ്ടെടുത്തു. മലപ്പുറം സ്വദേശിക്ക് വില്‍ക്കാൻ വേണ്ടിയാണ് പാമ്ബിൻ വിഷവുമായി ഇവര്‍ ഇവിടെ എത്തിയത് എന്ന് പറയുന്നു. എത്തിച്ചു നല്‍കിയ ആളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചു. ഇവരില്‍ പിടിയിലായവരില്‍ ഒരാള്‍ റിട്ട. അധ്യാപകനാണ്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കൂടുതല്‍ അന്വേഷണത്തിനായി ഇവരെ വനം വകുപ്പിന് കൈമാറും.
ജില്ലാ പോലീസ് മേധാവി സുജിത് ദാസന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എസ് പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് എസ് ഐ ഫതല്‍ റഹ്മാനും ജില്ലാ ആന്റി നര്‍കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷൻ ഫോഴ്സ് ടീം അംഗങ്ങളും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്
