പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി എലിമെന്ററി, സെക്കൻഡറി തലത്തില്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ നിയമിക്കുന്നു.
ജില്ലയില്‍ നിലവില്‍ എലിമെന്ററി തലത്തില്‍ മൂന്ന് ഒഴിവുകളും സെക്കൻഡറി തലത്തില്‍ 14 ഒഴിവുകളുമാണുള്ളത്. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയം, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഡിപ്ലോമ, ആര്‍.സി.ഐ. രജിസ്ട്രേഷൻ എന്നിവയാണ് എലിമെന്ററി വിഭാഗത്തിലേക്കുള്ള യോഗ്യത.
സെക്കൻഡറി വിഭാഗത്തിന് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദം, ബി.എഡ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ബി.എഡ്/ഡിപ്ലോമ, ആര്‍.സി.ഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സമഗ്ര ശിക്ഷാ കേരളം, ഡൗണ്‍ ഹില്‍ പി.ഒ, മലപ്പുറം 676519 എന്ന വിലാസത്തില്‍ ജില്ലാ പ്രോജക്‌ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ (കോട്ടപ്പടി ഡി.ഡി.ഇ ഓഫീസ് കോമ്ബൗണ്ടില്‍) നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. നിയമനം ലഭിക്കുന്ന എലിമെന്ററി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് 20,000 രൂപയും സെക്കൻഡറി വിഭാഗത്തിന് 25,000 രൂപയും പ്രതിമാസ വേതനമായി ലഭിക്കും. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷ നഷകേണ്ടതാണ്.
