Type Here to Get Search Results !

6 വര്‍ഷത്തെ പ്രണയം, ഒടുവില്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം; കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ സൈനികന്‍ അറസ്റ്റില്‍

കോട്ടത്തല സ്വദേശിയും എം എ സൈക്കോളജി വിദ്യാര്‍ത്ഥിനിയുമായ വൃന്ദ രാജിന്റെ ആത്മഹത്യയില്‍ കാമുകനും സൈനികനുമായ പ്രതി പിടിയില്‍.
കോട്ടത്തല സരിഗ ജങ്ഷനില്‍ താമസിക്കുന്ന അനു കൃഷ്ണനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 23 നാണ് വൃന്ദാ രാജ് എലിവിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്. ആറ് വര്‍ഷത്തെ പ്രണയ ബന്ധത്തില്‍ നിന്ന് അനു കൃഷ്ണൻ പിന്മാറിയതിന് പിന്നാലെയായിരുന്നു മരണം.

ഒരാഴ്ച മുമ്ബ് മറ്റൊരു പെണ്‍കുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം നിശ്ചയിച്ചു. ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ വാട്സ് ആപ്പിലൂടെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നുമാണ് കേസ്. വൃന്ദയുടെ ആത്മഹത്യാകുറിപ്പിലും ഡയറിയിലും ഇക്കാര്യമുണ്ടായിരുന്നു. ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊബെല്‍ ഫോണ്‍ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.