ഒരാടിന് വില ഒരു കോടി ! കേള്‍ക്കുമ്ബോള്‍ കുറച്ച് അതിശയം ഒക്കെ തോന്നാം.എന്നാല്‍ അങ്ങനെയൊരു ആടിന്റെ വാര്‍ത്തയാണിപ്പോള്‍ ശ്രദ്ധനേടുന്നത് .രാജു സിങ് എന്ന ആട്ടിടയന്റെ ആടിനാണ് ആളുകള്‍ പൊന്നും വില വാഗ്ദാനം ചെയ്യുന്നത്.
രാജസ്ഥാനിലാണ് സംഭവം.
രാജുവിന്റെ കൈവശമുള്ള ആടുകളിലൊന്നിനെ സ്വന്തമാക്കാൻ വേണ്ടി ഒരു കോടിയോളം രൂപയാണ് ആളുകള്‍ നല്‍കാമെന്ന് പറയുന്നത്.എന്നാല്‍ ആട് തന്റെ അരുമയാണെന്നും എത്ര പണം വാഗ്ദാനം ചെയ്താലും ആടിനെ വില്‍ക്കില്ലെന്നുമാണ് രാജു പറയുന്നത്.
ആടിന്റെ വയറിലായി ‘786’ എന്ന ഒരക്കമുണ്ട് .’ബിസ്മില്ലാഹി- റഹ്മാനി -റഹിം’ എന്നതിന്റെ ചുരുക്കെഴുത്തായാണ് ഇതിനെ കരുതുന്നത്. ഈ അക്കമാണ് ആടിനെ ഇത്രയേറെ വിലപിടിപ്പുള്ളതാക്കി തീര്‍ത്തത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ‘786’ വളരെ പ്രധാനപ്പെട്ട അക്കമാണ്.
ഒരു വയസാണ് ആടിന്റെ പ്രായം. സുരക്ഷ ഉറപ്പാക്കാനായി വീടിനുള്ളിലാണ് ആടിനെ രാജു താമസിപ്പിച്ചിരിക്കുന്നത്.
