പറവണ്ണ സലഫി ഇ.എം സ്കൂളില്‍ പെരുന്നാള്‍ ഇശല്‍ എന്ന പേരില്‍ ആഘോഷ പരിപാടികള്‍ നടന്നു. വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ മെഗാ ഒപ്പന സംഘടിപ്പിച്ചു.
ആശംസ കാര്‍ഡ് നിര്‍മാണം, മെഹന്തി ഫെസ്റ്റ്, ഗാനാലാപനം എന്നിവയും നടന്നു. പാറയില്‍ ഹമീദ് പെരുന്നാള്‍ സന്ദേശം നല്‍കി. വി.വി. റുക്‌സാന, ശാമില, സുജന, ഷഫ്‌ന, സുലൈഖ, പ്രേമ എന്നിവര്‍ നേതൃത്വം നല്‍കി.
തിരുനാവായ: വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ മെഗാ ഒപ്പന ഒരുക്കി. തുടര്‍ന്ന് ഹറമിലെ ത്വവാഫ് മാതൃക കുട്ടികള്‍ അവതരിപ്പിച്ചു. ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികളുടെ മൈലാഞ്ചി മത്സരവും നടന്നു. പ്രിൻസിപ്പല്‍ ചേക്കുട്ടി പരവക്കല്‍ ഉദ്ഘാടനം ചെയ്തു.
ആലത്തിയൂര്‍: ചെറിയ പറപ്പൂര്‍ ഇക്റഹ് ആൻഡ് വാള്‍ഡോര്‍ഫ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ക്വിസ്, മാപ്പിളപ്പാട്ട്, മെഹന്തി ഫെസ്റ്റ് എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രിൻസിപ്പല്‍ പി.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.
തൃപ്രങ്ങോട്: ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. മൈലാഞ്ചിയിടലിന് അധ്യാപികമാരായ എ. സൗമ്യയും ഷബ്നയും നേതൃത്വം നല്‍കി. 30 വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്.
വൈലത്തൂര്‍: ബലി പെരുന്നാള്‍ ആഘോഷ ഭാഗമായി തലക്കടത്തൂര്‍ നോര്‍ത്ത് ഓവുങ്ങല്‍ എ.എം.എല്‍.പി സ്കൂളിലെ അറബിക് ക്ലബിന്റെ നേതൃത്വത്തില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി. ആഷിഖ്, മാനേജര്‍ പാട്ടത്തില്‍ കുഞ്ഞി മുഹമ്മദ്, പി. കോമുക്കുട്ടി, വി.പി. മീരാ മോള്‍, എം.എ. റഫീഖ്, പി.സി. സജികുമാര്‍, പി.പി. ജംഷീദ, എം.കെ. രമേശൻ, പി. റബീഹ്, ഐ.പി. അബൂബക്കര്‍, പി.പി. നസ്റുദ്ദീൻ എന്നിവര്‍ സംസാരിച്ചു.
പട്ടര്‍നടക്കാവ്: ബലിപെരുന്നാള്‍ ആഘോഷ ഭാഗമായി ചേരൂരാല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഇംഗ്ലീഷ് ക്ലബിനു കീഴില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. വി.പി. ജമീല, വി.പി. ഷൈമ, പി. ഷിബിലി മോള്‍, എൻ. ജിഷാൻ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
എടപ്പാള്‍: ഐഡിയല്‍ സ്കൂളില്‍ ബലിപെരുന്നാള്‍ ആഘോഷം മാനേജര്‍ മജീദ് ഐഡിയല്‍ ഉദ്ഘാടനം ചെയ്തു. പാട്ടും മെഗാ ഒപ്പനയും വട്ടപ്പാട്ടും മധുര വിതരണവുമെല്ലാമായി ആഘോഷം വര്‍ണാഭമായി. വ്യത്യസ്ത വിഭാഗങ്ങളില്‍ സീനിയര്‍ പ്രിൻസിപ്പല്‍ എഫ്. ഫിറോസ്, ഹയര്‍ സെക്കൻഡറി പ്രിൻസിപ്പല്‍ സെന്തില്‍കുമരൻ, സി.ബി.എസ്.ഇ പ്രിൻസിപ്പല്‍ പ്രിയ അരവിന്ദ്, സുപ്രിയ ഉണ്ണികൃഷ്ണൻ, ഉഷ കൃഷ്ണകുമാര്‍, ബിന്ദു മോഹനൻ, ചിത്ര ഹരിദാസ്, സിന്ധു ദിനേശ്, ബിന്ദു പ്രകാശ് എന്നിവര്‍ നേതത്വം നല്‍കി.
പുന്നത്തല: എ.എം.യു.പി സ്കൂളില്‍ ബലിപെരുന്നാള്‍ മൈലാഞ്ചിയിടല്‍ മത്സരം, മാപ്പിളപ്പാട്ട് മത്സരം എന്നിവ സംഘടിപ്പിച്ചു.
