Type Here to Get Search Results !

മലപ്പുറത്ത് അജ്ഞാതനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അജ്ഞാതനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മലപ്പുറം കാവുങ്ങല്‍ ബൈപ്പാസ് റോഡില്‍ സൂര്യാഭവന്‍ ഹോട്ടലിന് എതിര്‍വശത്ത് റോഡരികിലാണ് അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്.
ഏകദേശം 50 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ഫ്രീസറില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിയാല്‍ കഴിയുന്നവര്‍ മലപ്പുറം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734966.