Type Here to Get Search Results !

ആറുവരിപ്പാത; മലപ്പുറം ജില്ലയിലെ ടോൾബൂത്ത് വെട്ടിച്ചിറയിൽ





മലപ്പുറം : മംഗളൂരു - ഇടപ്പള്ളി ആറുവരിപ്പാതയുടെ മലപ്പുറം ജില്ലയിലെ ടോൾ പിരിവുകേന്ദ്രം വളാഞ്ചേരിക്കു സമീപത്തെ വെട്ടിച്ചിറയില്‍ സ്ഥാപിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായതായി കെഎൻആർസിഎൽ.
മലപ്പുറം ജില്ലയിലൂടെ കടന്നു പോകുന്ന 75 കിലോമീറ്റർ ആറുവരിപ്പാതയിൽ ആകെ ഒരു ടോൾ ബൂത്താണ് ഉണ്ടാവുക. രാമനാട്ടുകരയ്ക്കും വളാഞ്ചേരിക്കും ഇടയിൽ വെട്ടിച്ചിറ ഭാഗത്താണ് ടോള്‍ പിരിവ് കേന്ദ്രം സ്ഥാപിക്കുന്നത്.
വളാഞ്ചേരി ബൈപ്പാസിലെ വയഡക്ട് പാലം കയറികഴിഞ്ഞാൽ ചെന്നെത്തുക ടോൾബൂത്തിലെക്കാകും. വളാഞ്ചേരി മുതൽ തൃശ്ശൂർ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള റീച്ചിൽ ടോൾബൂത്ത് ഉണ്ടാവില്ല. 60 കിലോമീറ്റർ അകലത്തിലാണ് ടോൾബൂത്ത് സ്ഥാപിക്കുന്നത്. ഇതുകൊണ്ടു തന്നെ തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് മറ്റ് ടോൾ പിരിവു കേന്ദ്രങ്ങൾ ഉണ്ടാവുക.
ട്രാഫിക് സിഗ്നലുകളും 'യു' ടേണുകളുമില്ലാത്ത അതിവേഗ പാതയിലൂടെ വാഹനങ്ങൾക്ക് ജില്ല കടക്കാൻ വേണ്ടിവരിക 50 മിനിറ്റാണ്. 2024 ഓഗസ്റ്റിൽ പുതിയ ആറുവരിപാത തുറക്കാനാവുമെന്നാണ് കരുതുന്നതെന്ന് കെഎൻആർസിഎല്‍ പ്രതിനിധികൾ അറിയിച്ചു.