Type Here to Get Search Results !

ചമ്രവട്ടം ജങ്ഷനിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം

ചമ്രവട്ടം ജങ്ഷനിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരംപൊന്നാനി: ചമ്രവട്ടം ജങ്ഷനിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരമായി.
കഴിഞ്ഞദിവസം പെയ്ത മഴയില്‍ ചമ്രവട്ടം പരിസരം മുഴുവനായും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തിലാണ് അടിയന്തര നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്. ചമ്രവട്ടം ജങ്ഷനില്‍ ദേശീയപാതയില്‍ പാലക്കല്‍ ഓഡിറ്റോറിയത്തിന് സമീപത്തെ കാനയിലെ മണ്ണ് മാറ്റി ആഴം വര്‍ധിപ്പിച്ചും മാലിന്യം നീക്കം ചെയ്തുമാണ് താല്‍ക്കാലിക പരിഹാരമൊരുക്കിയത്. 

വെള്ളം ഒഴുകിപ്പോകാതായതോടെ പ്രദേശത്ത് കഴിഞ്ഞദിവസം ജലനിരപ്പ് ഉയര്‍ന്നിരുന്നു. പലവീടുകളിലും വെള്ളം കയറിയിരുന്നു. വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തി ദേശീയപാതയുടെ കാന നിര്‍മാണം ആരംഭിച്ചത് മുതല്‍ തുടങ്ങിയ ദുരിതത്തിനാണ് താല്‍ക്കാലിക പരിഹാരമൊരുക്കിയത്. 

നീലംതോടില്‍ നിന്ന് ചമ്രവട്ടം ജങ്ഷനില്‍ പുതുതായി നിര്‍മിക്കുന്ന കള്‍വര്‍ട്ടിലേക്ക് പുതിയ ഡ്രൈനേജ് നിര്‍മിച്ച്‌ വെള്ളം ഒഴുക്കാനുള്ള മാര്‍ഗമൊരുക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിക്കാതിരുന്നതോടെയാണ് വെള്ളക്കെട്ടിലായത്. കഴിഞ്ഞദിവസം പ്രതിഷേധം ശക്തമായതോടെയാണ് അധികൃതര്‍ രംഗത്തെത്തിയത്.